പ്രേതമില്ലെന്നു പറയുന്നവര്‍ ഇത് കാണുക; ഒരു പെണ്‍കുട്ടിക്ക് രാത്രിയില്‍ ഉണ്ടായ ഭീകരമായ അനുഭവം

സമയം അര്‍ധരാത്രി. വാതിലുകള്‍ തനിയെ തുറക്കുന്നു. പുതപ്പ് ശരീരത്തില്‍ നിന്നു തനിയെ ഊര്‍ന്നു പോകുന്നു. ചാടി ഏഴുന്നേറ്റു ലൈറ്റ് ഇടുമ്പോള്‍ വെട്ടം തുടര്‍ച്ചയായി മിന്നുന്നു. മുറിക്ക് ഉള്ളില്‍ വട്ടത്തിലുള്ള പ്രകാശം നിറയുന്നു. പറഞ്ഞു വരുന്നുത് ഒരു ഹൊറര്‍ മൂവിയിലെ സീന്‍ അല്ല. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയെക്കുറിച്ചാണ്. ഇന്നത്തെകാലത്തു പ്രേതങ്ങളൊക്കെ ഉണ്ടോ? ചുമ്മ ഒരോ തട്ടിപ്പുമായി ഇറങ്ങിരിക്കുന്നു എന്നാണു പറയാന്‍ വരുന്നതെങ്കില്‍ ഇതു കൂടി കേട്ടോളു.
സ്ഥിരമായി രാത്രിയില്‍ ഉറങ്ങാന്‍ കഴിയാതെ ഞെട്ടി ഉണരുന്നതിനെ തുടര്‍ന്ന് ഐറിസ് എന്ന യുവതി തന്റെ മുറിയില്‍ സിസി ടിവി സ്ഥാപിച്ചു. അതില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്. രാത്രിയില്‍ ആരോ യുവതി കിടക്കുന്ന മുറിയുടെ വാതില്‍ തുറക്കുന്നതും ഐറിസിന്റെ ശരീരത്തില്‍ നിന്നു പുതപ്പു വലിച്ചു മാറ്റുന്നതും ഐറിസ് ഞെട്ടി ഉണരുമ്പോള്‍ റൂമില്‍ തുടര്‍ച്ചായി പ്രകാശം മിന്നുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമാണ്.
എന്നാല്‍ ആരാണ് അതു ചെയ്യുന്നതെന്ന് കാണാന്‍ സാധിക്കുന്നില്ല. തനിക്കുണ്ടായ ഈ ഭീകരമായ അനുഭവം പെണ്‍കുട്ടി തന്നെയാണു സോഷ്യല്‍മീഡിയയില്‍ പങ്കു വെച്ചത്. സംഭവം എന്താണെന്നു വ്യക്തമല്ലെങ്കിലും ഏതോ അദൃശ്യശക്തി മുറിയിലുണ്ടെന്നു വീഡിയോ കാണുന്നവര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























