ഇത്ര ദയനീയമായ യാത്ര ചെയ്യേണ്ടി വരുമെന്ന് നാരംഗ് സ്വപ്നത്തില്‍ പോലും കരുതിയില്ല

ആരും തന്നെ ഇത്ര ദുര്‍ഗന്ധ പൂര്‍ണ മായ ഒരു യാത്ര ഇതുവരെയും നടത്തിയിട്ടുണ്ടാകില്ല. എന്നാല്‍ 21കാരനായ നാരംഗ് താവോപാനിയക്ക് അത്തരമൊരു അനുഭവം നേരിടേണ്ടി വന്നു.
ബാങ്കോക്കില്‍ നിന്നും സുകോതായിലേക്കുള്ള യാത്രയിലായിരുന്നു ആ അനുഭവം നാരംഗിനുണ്ടായത് . ആറു മണിക്കൂറാണ് ബസില്‍ യാത്രചെയ്യേണ്ടത്. എന്നാല്‍ യാത്ര വളരെ ദയനീയമായതിനു കാരണം നാരംഗിന് പിറകിലിരുന്ന വിനോദസഞ്ചാരിയായ യുവതി സോക്‌സ് അണിഞ്ഞ, ദുര്‍ഗന്ധം വമിക്കുന്ന കാലുകള്‍ നാരംഗിന് അടുത്തുള്ള ഒഴിഞ്ഞ സീറ്റിന് മുകളിലായി വച്ച് യാത്ര ചെയ്തതോടെയാണ്. എത്രതവണ പറഞ്ഞിട്ടും കാലുകള്‍ മാറ്റാന്‍ അവര്‍ തയ്യാറായില്ല. ബസ് മുഴുവന്‍ ദുര്‍ഗന്ധം നിറഞ്ഞു.
സുന്ദരിയാണെങ്കിലും മര്യാദയില്ലാത്ത സ്ത്രീയാണ് അവരെന്നും നാരംഗ് പറയുന്നു. സംഭവം വീഡിയോയും ചിത്രങ്ങളും പകര്‍ത്തി സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവിടുകയും ചെയ്തു ഈ യുവാവ്.
https://www.facebook.com/Malayalivartha
























