ആശുപത്രിയുടെ മുകളില്‍ കണ്ടെത്തിയ മൃതദേഹം വിമാനത്തില്‍ നിന്നും താഴേക്ക് പതിച്ചതെന്ന് ദൃക്സാക്ഷി

മെക്‌സിക്കോയുടെ വടക്കന്‍ സിനലോവ സംസ്ഥാനത്തെ ആശുപത്രി മേല്‍ക്കുരയില്‍ കണ്ടെത്തിയ മൃതദേഹം വിമാനത്തില്‍ നിന്ന് തള്ളിയിട്ടതാണെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. ആശുപത്രിക്ക് പുറത്തു നിന്നയാളാണ് താഴ്ന്ന് പറന്ന ഒരു വിമാനത്തില്‍ നിന്ന് ഒരു വ്യക്തിയെ എടുത്തെറിയുന്നതായി കണ്ടുവെന്ന് മൊഴി നല്‍കിയിട്ടുള്ളത്.
ഇയാളെ ജീവനോടെയാണോ അല്ലാതെയാണോ താഴേക്കിട്ടതെന്ന കാര്യവും വ്യക്തമല്ല. പ്രദേശത്തെ മറ്റ് രണ്ടിടങ്ങളില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ കൂടി ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇവ മൂന്നും വിമാനത്തില്‍ നിന്നും പുറത്തേക്ക് തള്ളിയതാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. മയക്കുമരുന്നു കടത്തലിന് കുപ്രസിദ്ധി നേടിയ പ്രദേശമാണിവിടം.
https://www.facebook.com/Malayalivartha
























