പാക്കിസ്താനികളുടെ ചില പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് മലാല

പാക്കിസ്താനികളുടെ ചില പ്രവര്‍ത്തനം മൂലം ഇസ്ലാമിനും ചീത്തപ്പേരുണ്ടായതായി മലാല യൂസഫ്‌സായി. ദൈവനിന്ദ ആരോപിച്ച് മാധ്യമപഠന വിദ്യാര്‍ഥിയെ തല്ലിക്കൊന്നതുമായി ബന്ധപ്പെട്ടായിരുന്നു മലാലയുടെ പ്രതികരണം. കഴിഞ്ഞ ചെവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരനായ മാഷാല്‍ ഖാനെ ഫെയ്‌സ്ബുക്കില്‍ മതത്തെ അവഹേളിക്കുന്ന കുറിപ്പ് പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച ഒരു കൂട്ടം ജനങ്ങള്‍ തല്ലിക്കൊന്നത്. മാഷാലിനെ കൊലപ്പെടുത്തുന്നതിന്റെയും മൃതദേഹത്തെ മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചിരുന്നു.
ഇത്തരത്തിലുള്ള സംഭവങ്ങളാണ് രാജ്യത്തിനും ഇസ്ലാമിനും മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നതെന്ന് മലാല പറഞ്ഞു. രാജ്യത്തിനും മതത്തിനും എതിരായി പ്രവര്‍ത്തിക്കുന്നത് നമ്മളാണെന്നും മലാല കൂട്ടിച്ചേര്‍ത്തു. മരണപ്പെട്ട വിദ്യാര്‍ഥിയുടെ കുടുംബാംഗങ്ങളെ താന്‍ വിളിച്ചെന്നും അവര്‍ ഏറെ ദുഖത്തിലാണെന്നും മലാല പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെയെന്നും മലാല സന്ദേശത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























