ടീച്ചര്‍ ഒന്നടിച്ചാല്‍ കുട്ടികള്‍ രണ്ടെണ്ണം തിരിച്ചുകൊടുക്കുന്ന കാലം!!

അധ്യാപനമാണ് ലോകത്ത് ഏറ്റവും ശ്രേഷ്ഠമായ ജോലികളിലൊന്ന്. പണ്ടൊക്കെ അനുസരണക്കേടോ പഠനത്തില്‍ ഉഴപ്പിയാലോ ഒക്കെ കുട്ടികള്‍ ടീച്ചറുടെ കയ്യിലെ ചൂരലിന്റെ ചൂടറിയും. ആദ്യം ദേഷ്യവും സങ്കടവുമൊക്കെ തോന്നുമെങ്കിലും വീട്ടില്‍ പോയി പരാതി പറയുമെന്നല്ലാതെ ആരും തിരിച്ചടിച്ചതായി കേട്ടിരുന്നില്ല. എന്നാല്‍ ഇന്ന് കാലം മാറി. ടീച്ചര്‍ ഒന്നടിച്ചാല്‍ കുട്ടികള്‍ രണ്ടെണ്ണം തിരിച്ചുകൊടുക്കുന്ന കാലമാണിത്. ന്യൂജനറേഷന്‍ പിള്ളേരെ കൈകാര്യം ചെയ്യുന്നതും ഇന്നത്തെ കാലത്ത് കുറച്ച് കഷ്ടപ്പാടാണ്.
ഇതിനിടെയാണ് ചൈനയിലെ ഒരു ക്ലാസ് മുറിയില്‍ നിന്നുള്ള വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. ക്ലാസ് മുറിയില്‍ അധ്യാപികയും വിദ്യാര്‍ഥിനിയും തമ്മിലുള്ള വാക് പോരാണ് തുടക്കം. തര്‍ക്കത്തിനൊടുവില്‍ അധ്യാപിക വിദ്യാര്‍ഥിനിയുടെ മുഖത്തടിക്കുന്നു. വിദ്യാര്‍ഥിനി അടി ചോദിച്ചുവാങ്ങുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്തായാലും അടി കിട്ടിയതോടെ വിദ്യാര്‍ഥിനിയും അധ്യാപികക്ക് ഒന്നു തിരിച്ചുകൊടുത്തു. ഇതോടെ ക്ലാസ് മുറി യുദ്ധക്കളമായി. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പറക്കുകയാണ്.
https://www.facebook.com/Malayalivartha
























