അഭയാര്‍ഥി ബോട്ട് മറിഞ്ഞ് ഒരു കുട്ടിയുള്‍പ്പെടെ 11 പേര്‍ മരിച്ചു; 200 പേരെ കാണാതായി

ലിബിയന്‍ തീരത്ത് രണ്ട് അഭയാര്‍ഥി ബോട്ടുകള്‍ മറിഞ്ഞ് 11 പേര്‍ മരിച്ചതായി യു.എന്‍ ഏജന്‍സികള്‍. സാവിജ ബീച്ചില്‍ 10 സ്ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങള്‍ തീരത്തടിഞ്ഞിരുന്നു. അപകടത്തില്‍ 200 അഭയാര്‍ഥികളെ കാണാതായിട്ടുണ്ട്.
കാറ്റു നിറക്കാവുന്ന ബോട്ടുകള്‍ ഉള്‍പ്പെട്ട ഇത്തരത്തിലുള്ള ആദ്യത്തെ അപകടമാണിത്. വെള്ളിയാഴ്ച ലിബിയന്‍ തീരത്തുനിന്ന് 132 പേരുമായി പുറപ്പെട്ട് മണിക്കൂറുകള്‍ക്കുശേഷം ബോട്ടിന്റെ കാറ്റൊഴിഞ്ഞ് പോവുകയായിരുന്നു. മറ്റൊരു ബോട്ടില്‍ 30 സ്ത്രീകളും ഒമ്പതു കുട്ടികളുമടക്കം 120 പേരുമുണ്ട്.
അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവരാണ് ബോട്ടിലുണ്ടായിരുന്നവരെ കുറിച്ച് വിവരം നല്‍കിയത്. ഡാനിഷ് ചരക്കുകപ്പലാണ് 50 പേരെ രക്ഷിച്ചത്. ഇറ്റാലിയന്‍ തീരരക്ഷാസേനയുടെ നിര്‍ദേശപ്രകാരം കപ്പല്‍ ദിശ തിരിച്ചുവിടുകയായിരുന്നു. ഒരു സ്ത്രീയടക്കം ഏഴ് അഭയാര്‍ഥികളെ ലിബിയന്‍ മത്സ്യത്തൊഴിലാളികളും തീരരക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി.
https://www.facebook.com/Malayalivartha


























