പ്രിയപ്പെട്ടവരുടെ ചാറ്റുകള്‍ സ്ഥിരമായി പിന്‍ ചെയ്ത് വയ്ക്കാനുള്ള പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഇനി മുതല്‍ വാട്‌സ്ആപില്‍ പ്രിയപ്പെട്ടവരുടെ ചാറ്റ് കാണാന്‍ സ്‌ക്രോള്‍ ചെയ്ത് ബുദ്ധിമുട്ടേണ്ട. പ്രിയപ്പെട്ടവരുടെ ചാറ്റുകള്‍ ചാറ്റ് ടാബിന് മുകളിലായി പിന്‍ ചെയ്ത് വയ്ക്കാം. മുഴുവന്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം സാധ്യമാകും. സ്ഥിരമായി ചാറ്റ് ചെയ്യുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ പിന്‍ ചെയ്ത് വെക്കുകയും എളുപ്പം കണ്ടുപിടിക്കാനും കഴിയുന്ന ഫീച്ചറാണിത്. പിന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചാറ്റില്‍ കുറച്ച് സമയം അമര്‍ത്തിപ്പിടിച്ചാല്‍ ഡിലീറ്റ്, മ്യൂട്ട്, അര്‍ക്കൈവ് ബട്ടന്‍ എന്നിവക്കൊപ്പം പിന്‍ എന്ന ഓപ്ഷനും കാണാന്‍ സാധിക്കും. ഈ പിന്‍ ബട്ടന്‍ അമര്‍ത്തി കഴിഞ്ഞാല്‍ ആ ചാറ്റ്, ചാറ്റ് ലിസ്റ്റിനു ഏറ്റവും മുകളില്‍ സ്ഥിരമായുണ്ടാകും. പിന്നീട് വാട്‌സ്ആപ് തുറക്കുമ്പോള്‍ ആ ചാറ്റില്‍ പുതിയ സന്ദേശങ്ങളൊന്നുമില്ലെങ്കില്‍ കൂടി ആദ്യം കാണാന്‍ സാധിക്കും. പരമാവധി മൂന്ന് ചാറ്റുകളാണ് ഇത്തരത്തില്‍ പിന്‍ ചെയ്യാനാകും.
https://www.facebook.com/Malayalivartha























