ചൈന അതിര്‍ത്തിയില്‍ വ്യോമസേനയുടെ സുഖോയ്30 വിമാനം കാണാതായി

ആസാമിലെ തേസ്പൂരില്‍ വച്ച് വ്യോമസേനയുടെ വിമാനം കാണാതായി. സേനയുടെ സുഖോയ്30 വിഭാഗത്തില്‍പെട്ട വിമാനമാണ് കാണാതായിരിക്കുന്നത്.
വിമാനത്തില്‍ രണ്ടു പൈലറ്റുമാര്‍ മാത്രമാണുള്ളത്. ചൈന അതിര്‍ത്തിയോട് ചേര്‍ന്നപ്പോള്‍ വിമാനത്തിന്റെ റഡാര്‍ സംവിധാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. വ്യോമസേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























