ഐക്യരാഷ്ട്ര സമിതിയെ അവഗണിച്ച് കൊണ്ട് ഉത്തരകൊറിയയുടെ ആണവ പരീക്ഷണം, പേടിയോടെ അയല്‍രാജ്യക്കാര്‍

അമേരിക്കയുടെ ഭീഷണിയേയും ഇസ്രേയല്‍ പേലുള്ള അയല്‍ രാജ്യങ്ങളേയും അവഗണിച്ച് ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തി. ചൈനാതിര്‍ത്തിയിലുള്ള പുണ്‍ഗൈറിയില്‍ നടത്തിയ ആണവപരീക്ഷണം വിജയകരമായിരുന്നുവെന്ന് ഉത്തരകൊറിയ വ്യക്തമാക്കി.
ഐക്യരാഷ്ട്ര രക്ഷാസമിതിയുടെയും അയല്‍ രാജ്യങ്ങളുടെയും ആശങ്ക അവഗണിച്ച്, വീണ്ടും ആണവപരീക്ഷണവും ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപണവും നടത്തുമെന്ന് ഉത്തരകൊറിയ ജനവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ശത്രുവായ അമേരിക്കയെ ലക്ഷ്യമാക്കിയാകും പരീക്ഷണങ്ങളെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് ദീര്‍ഘദൂര മിസൈല്‍പരീക്ഷണങ്ങള്‍ നടത്തുന്നതിന് ഐക്യരാഷ്ട്രസഭ അവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അതിനെ അവഗണിച്ചുകൊണ്ട് അമേരിക്കയുടെ പശ്ചിമതീരംവരെ എത്തുന്ന ദീര്‍ഘദൂര മിസൈലും ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് ഉത്തരകൊറിയക്കുള്ള സാമ്പത്തികഉപരോധം അമേരിക്ക കര്‍ശനമാക്കിയിരുന്നു. ആണവപരീക്ഷണങ്ങളെ പിന്തുണച്ചതിന് രണ്ട് ഉത്തരകൊറിയന്‍ ബാങ്കുകള്‍ക്കും ഹോങ്കോങ് ആസ്ഥാനമായ വ്യാപാരസ്ഥാപനത്തിനും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. വ്യാപാരസ്ഥാപനത്തിന്റെ മേധാവിയെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തു.
ഇത് മൂന്നാം ആണവപരീക്ഷണമാണ്. ഇതിനുമുമ്പ് 2006-ലും 2009-ലും ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയിരുന്നു. ഭൂകമ്പമാപിനികളിലെ രേഖകള്‍ പരിശോധിച്ച ശേഷം ദക്ഷിണകൊറിയയും ചൈനയും നേരത്തെ തന്നെ ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയെന്ന് ആരോപിച്ചിരുന്നു. മൂന്നുമണിക്കൂറിന് ശേഷം ഇക്കാര്യം ഉത്തരകൊറിയ ന്യൂസ് ഏജന്‍സിയായ കെ.സി.എന്‍ .എയിലൂടെ ബന്ധപ്പെട്ടവര്‍ സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha