ക്രിസ്ത്യന്‍ കത്തീഡ്രലില്‍ മഗ്‌രിബ് നമസ്‌ക്കാരവും ഇഫ്ത്താറും; മത സൗഹാര്‍ദ്ദത്തിന്റെ പുതിയ അധ്യായം

മുസ്‌ലിം സഹോദരങ്ങള്‍ക്ക് ക്രിസ്ത്യന്‍ കത്തീഡ്രലില്‍ പ്രാര്‍ത്ഥന സൗകര്യമൊരുക്കി അബുദാബിയിലെ . അല്‍ഐന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി സിംഹാസന കത്തീഡ്രല്‍. മത സൗഹാര്‍ദ്ദത്തിന്റെ പുതിയ അധ്യായം തുറക്കുകയാണിവിടം. ക്രിസ്ത്യന്‍ പ്രാര്‍ഥനാലയമായ കത്തീഡ്രലിനകത്ത് മഗ്‌രിബ് നമസ്‌കരിച്ച നിര്‍വൃതിയില്‍ മുസ്‌ലിം മത വിശ്വാസികള്‍ക്കും സംതൃപ്തി.
കത്തീഡ്രല്‍ ഭരണ സമിതി സംഘടിപ്പിച്ച ഇഫ്ത്താര്‍ വിരുന്നില്‍ പങ്കെടുത്ത നൂറോളം മുസ്‌ലിം മത വിശ്വാസികള്‍ക്കാണ് മഗ്‌രിബ് നമസ്‌കാരത്തിനായി കത്തീഡ്രലിനകത്ത് പ്രത്യേകം സൗകര്യമൊരുക്കിയത്. ഇഫ്താര്‍ വിരുന്ന് പള്ളിയുടെ പാരിഷ് ഹാളിലായിരുന്നു. തുടര്‍ന്ന് ഇഫ്താറില്‍ പങ്കെടുത്ത മുസ്‌ലിം വിശ്വാസികള്‍ക്ക് സന്ധ്യാ നമസ്‌കാരത്തിനായി ഇടവക ഭരണസമിതി സന്തോഷത്തോടെ കത്തീഡ്രല്‍ തുറന്നുകൊടുക്കുകയായിരുന്നു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സായിദ് പ്രഖ്യാപിച്ച ദാന വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ഇക്കുറി റമസാനില്‍ ഇഫ്താര്‍ വിരുന്നു ഇടവക കമ്മിറ്റി സംഘടിപ്പിച്ചത്. ഇടവകാംഗങ്ങളും സമീപ ഇടവകകളില്‍ നിന്നുള്ളവരും മുസ്‌ലിം സഹോദരന്മാര്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുത്തു. വികാരി ഫാ. പ്രിന്‍സ് പൊന്നച്ചന്‍, സെക്രട്ടറി ജോസഫ് വര്‍ഗീസ്, ട്രസ്റ്റി ജേക്കബ് വി. തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha























