ഫ്രാൻസിൽ സൈനികരുടെ നേർക്ക് ആക്രമണം

പാരീസ് പ്രാന്തത്തിൽ സൈനിക ബാരക്സിനു സമീപം സൈനികരുടെ നേർക്ക് കാർ ഓടിച്ചുകയറ്റി ആക്രമണം നടത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭീകരവിരുദ്ധ സ്ക്വാഡിലെ ആറു സൈനികർക്കു പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്.
ബാരക്സിനു വെളിയിലൂടെ നടന്നുപോകുകയായിരുന്ന സൈനികരുടെ നേർക്ക് അക്രമി ബിഎംഡബ്ളിയു കാർ ഓടിച്ചുകയറ്റുകയായിരുന്നു. തുടർന്ന് അതേ കാറിൽ രക്ഷപ്പെട്ട അക്രമിയുടെ പിന്നാലെ പാഞ്ഞ പോലീസ് അയാളെ വെടിവച്ചുവീഴ്ത്തി.ഗുരുതരമായി പരിക്കേറ്റ അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























