ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് നിക്കോളാസ് മഡൂറോ

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ. ഇക്കാര്യം താന്‍ വിദേസകാര്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ആദ്യം ടെലിഫോണിലൂടെയാകും ചര്‍ച്ച നടത്തുകയെന്നും മഡൂറോ വ്യക്തമാക്കി.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭണഘടനാ അസംബ്ലിയുടെ ആദ്യ യോഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ, തെരഞ്ഞെടുപ്പു നടത്താനും ഭരണഘടനാ ഭേദഗതിക്കുമുള്ള മഡുറോയുടെ നീക്കത്തെ ട്രംപ് നിശിതമായി വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha


























