ഈജിപ്തില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവര്‍ 41 ആയി

വടക്കന്‍ ഈജിപ്തില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. കെയ്‌റോയില്‍ നിന്നും പോര്‍ട്ട് സെയ്ഡില്‍ നിന്നും പുറപ്പെട്ട ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ നൂറിലധികം പേര്‍ പരിക്കേറ്റിരുന്നു.
അലക്‌സാന്‍ഡ്രിയയുടെ വടക്കന്‍ തീര നഗരത്തിലായിരുന്നു അപകടം. കൂട്ടിയിടിയെ തുടര്‍ന്ന് ഒരു ട്രെയിന്‍ തലകീഴായി മറിയുകയായിരുന്നു. ഈജിപ്ത്യന്‍ ഗതാഗത മന്ത്രി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























