കെനിയൻ പ്രസിഡന്റായി ഉറു കെനിയാറ്റ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

ഉറു കെനിയാറ്റ വീണ്ടും കെനിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2013 മുതല്‍ കെനിയയുടെ പ്രസിഡന്റായി തുടരുന്ന കെനിയാറ്റ 54.3 ശതമാനം വോട്ടുകള്‍ക്കാണ് വീണ്ടും വിജയിച്ചത്. അതേസമയം, തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ചുള്ള പ്രതിപക്ഷപ്രതിഷേധത്തില്‍ പലയിടത്തും സംഘര്‍ഷം ഉണ്ടായി. എതിര്‍ സ്ഥാനാര്‍ഥിയായ റൈല ഒഡിങ്ക 44.7 ശതമാനം വോട്ടുകൾ മാത്രമാണ് നേടിയത്. 19 മില്യണ്‍ വരുന്ന രാജ്യത്തെ ജനസംഖ്യയില്‍ 80 ശതമാനത്തിലേറെ പേര്‍ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു.
ഫലം അറിഞ്ഞശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത കെനിയേറ്റ ജനങ്ങളോട് വികസനത്തിന് ഒന്നിച്ചുനില്‍ക്കാന്‍ ആഹ്വാനം ചെയ്തു. ഫലം കെനിയേറ്റയ്ക്ക് അനുകൂലമായതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി.
https://www.facebook.com/Malayalivartha


























