Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫേസ്ബുക്ക് ചൈനയില്‍ പ്രവർത്തനം തുടങ്ങിയതായി സൂചന

13 AUGUST 2017 06:15 PM IST
മലയാളി വാര്‍ത്ത

ആരും അറിയാതെ ഫേസ്ബുക്ക് ചൈനയില്‍ പ്രവര്‍ത്തനം തുടങ്ങിയതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി ഗൂഗിള്‍, ട്വിറ്റര്‍ എന്നിവയ്ക്ക് ഒപ്പം ചൈനയിലെ ഗ്രേറ്റ് വാള്‍ ഇന്‍റര്‍നെറ്റ് ഫയര്‍വാളിന് പുറത്തായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയയുടെ പ്രവര്‍ത്തനം. എന്നാല്‍ കഴിഞ്ഞ മെയ് മുതല്‍ നേരിട്ടല്ലാതെ ഫേസ്ബുക്ക് ചൈനയില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

മെയില്‍ റിലീസ് ചെയ്ത കളര്‍ ബലൂണ്‍ എന്ന സോഷ്യല്‍ മീഡിയ ആപ്പാണ് ഇത്തരം ഒരു സംശയത്തിന് കാരണമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്ക് ആപ്പായ മെന്‍ഷന്‍റെ സ്വഭാവങ്ങള്‍ കാണിക്കുന്ന ഫോട്ടോഷെയറിംഗ് ആപ്പാണ് കളര്‍ ബലൂണ്‍. ഈ ആപ്പിന് പിന്നിലുള്ള കമ്പനിയുമായി ഫേസ്ബുക്കിന് ബന്ധങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ചില വര്‍ഷങ്ങളായി ചൈനീസ് മാര്‍ക്കറ്റില്‍ എത്താനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്. ഇതിനായി ചൈനയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ അനവധി സന്ദര്‍ശനങ്ങളാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നടത്തിയത്. ചൈനീസ് ഭാഷവരെ അതിനിടയില്‍ സുക്കര്‍ബര്‍ഗ് പഠിച്ചിരുന്നു എന്നത് കൗതുകവാര്‍ത്തയായിരുന്നു.
ജൂലൈ 2009ലാണ് ഫേസ്ബുക്ക് ചൈനയില്‍ നിരോധിക്കപ്പെട്ടത്. അതിന് ശേഷം ഇത് പിന്‍വലിക്കുന്നതില്‍ കാര്യമായ പുരോഗതി ഫേസ്ബുക്കിന് കൈവവരിക്കാന്‍ സാധിച്ചില്ലെങ്കിലും. ലോക്കല്‍ മാര്‍ക്കറ്റിലെ കമ്പനികള്‍ക്ക് സാങ്കേതികത കൈമാറ്റത്തിന് ഫേസ്ബുക്ക് അവസരം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ കളര്‍ ബലൂണ്‍ എന്ന ആപ്പ് ഇറക്കിയിരിക്കുന്നത് യൂങ് ടെക്നോളജീസ് എന്ന കമ്പനിയാണ്. ഇവര്‍ ഫേസ്ബുക്കിന്‍റെ ചില പേറ്റന്‍റുകള്‍ ഉപയോഗിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (31 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (38 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (39 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (39 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (40 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (41 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends