കെനിയിയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉഹ്‌റു കെനിയാത്തയുടെ വിജയത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിപക്ഷ പ്രതിഷേധത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയിയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉഹ്‌റു കെനിയാത്തയുടെ വിജയത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിപഷ പ്രതിഷേധത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യാപക കൃത്രിമത്വം നടത്തിയെന്ന ആരോപണവുമായി എതിരാളിയായ റൈല ഒഡിംഗ രംഗത്തെത്തിയതോടെയാണ് പ്രതിപക്ഷ പ്രതിഷേധം ശക്തമായത്.
കെനിയയിലെ പല സ്ഥലങ്ങളിലും പ്രതിപക്ഷവും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് വെടിവെപ്പിലാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. മരിച്ചവരില്‍ ഒമ്പത് വയസുകാരിയായ പെണ്‍കുട്ടിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha

























