അഫ്ഗാനിസ്ഥാനില്‍ 60 താലിബാന്‍ കലാപകാരികളെ സുരക്ഷാസേന വധിച്ചു

അഫ്ഗാനിസ്ഥാനില്‍ 60 താലിബാന്‍ കലാപകാരികളെ സുരക്ഷാസേന വധിച്ചു. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ഫര്യാബ് പ്രവിശ്യയില്‍ ദേശീയ പ്രതിരോധസുരക്ഷാ സേന ആക്രമണത്തില്‍ 20 ഓളം താലിബാന്‍ പോരാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സുരക്ഷാ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ താലിബാന്റെ പ്രധാന നേതാക്കളായ മൗലവി അമ്‌റുള്ള ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ നേതാക്കളുടെ 19 ഓളം വാഹനങ്ങളും സുരക്ഷാ സേന തകര്‍ത്തു. അഫ്ഗാന്‍ വ്യോമ സേനയെ സഹായിക്കുന്ന സേനയുടെ ആക്രമണത്തില്‍ ഇതുവരെ 100 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം
https://www.facebook.com/Malayalivartha

























