കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ ബംഗ്ലാദേശിൽ 27 പേർ മരിച്ചു.

കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ ബംഗ്ലാദേശിൽ മരിച്ചവരുടെ എണ്ണം 27 ആയി. 20 ജില്ലകളിലെ ആറു ലക്ഷം ജനങ്ങൾ ദുരിതത്തിലായി. ബ്രഹ്മപുത്രാ നദിയിൽ ജലനിരപ്പ് നൂറുവർഷത്തിനുള്ളിൽ ഇത്രയും ഉയർന്നത് ആദ്യമാണ്. 1998ലാണ് ഇതിനുമുന്പ് ബംഗ്ളാദേശിൽ രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായത്. അന്നു രാജ്യത്തിന്റെ 68ശതമാനം പ്രദേശം വെള്ളത്തിൽ മുങ്ങി.

https://www.facebook.com/Malayalivartha

























