Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാമുകനു വേണ്ടി തട്ടിപ്പ് നടത്തി... അവസാനം പോലീസ് പിടിയിലായി

16 AUGUST 2017 09:14 PM IST
മലയാളി വാര്‍ത്ത

കാമുകന് വേണ്ടി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് 1.3 കോടി ദിര്‍ഹം തട്ടിയെടുത്ത അറബ് ജീവനക്കാരി പിടിയിലായി. വഴിവിട്ട രീതിയില്‍ പണം കൈകാര്യം ചെയ്യുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ട സഹപ്രവര്‍ത്തക വിവരം നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്. 33 കാരിയായ അറബ് അക്കൗണ്ടന്റാണ് 26കാരനായ കാമുകന്റെ ആഢംബര ജീവിതത്തിനായി ബാങ്കിംഗ് സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയത്. അക്കൗണ്ടന്റായതിനാല്‍ സ്ത്രീ നടത്തിയ തട്ടിപ്പ് അധികൃതര്‍ക്ക് കണ്ടുപിടിക്കാനായില്ല.

വിവാഹിതന്‍ കൂടിയായ കാമുകന്റെ ലോണ്‍ അടക്കാനും യൂറോപ്പിലേക്കും മറ്റും ബിസിനസ് ക്ലാസില്‍ യാത്രാ ടിക്കറ്റ് എടുത്തുകൊടുക്കാനുമാണ് തട്ടിപ്പിലൂടെ നേടിയ പണം ചെലവഴിച്ചതെന്ന് യുവതി അബൂദബി പോലിസിനോട് പറഞ്ഞു. ഇതിനു പുറമെ, യുവാവിന് ആഢംബര കാര്‍ വാങ്ങി നല്‍കുകയും ഇടയ്ക്കിടെ വിലപിടിച്ച വാച്ചുകള്‍, ഡ്രസ്സുകള്‍ തുടങ്ങിയ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. അറബ് വംശയജനായ യുവാവിന്റെ സഹോദരനും നല്‍കി കുറേ പണം.

യുവാവ് തന്നെ വിവാഹം കഴിക്കാമെന്ന് വാക്ക് നല്‍കിയിരുന്നതായി സ്ത്രീ പറഞ്ഞു. പിതാവിന്റെ കച്ചവടം പൊളിഞ്ഞതിനാല്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വാങ്ങിയ പണം പിന്നീട് തിരികെ നല്‍കുമെന്നും യുവാവ് പറഞ്ഞതായും അവര്‍ അറിയിച്ചു. എന്നാല്‍ യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഇതെല്ലാം ചെയ്തതെന്നാണ് യുവാവിന്റെ മൊഴി. കാമുകനായ താന്‍ കഷ്ടപ്പെടുന്നത് കാണാന്‍ അവള്‍ക്ക് താല്‍പര്യമില്ലായിരുന്നുവെന്നും അതിനാലാണ് പണം നല്‍കി സഹായിച്ചതെന്നും യുവാവ് പറഞ്ഞു.

2016 ആഗസ്ത് മുതല്‍ 2017 ഏപ്രില്‍ വരെയുള്ള കാലഘട്ടത്തിലാണ് യുവതി സ്ഥാപനത്തില്‍ നിന്നും പണം അടിച്ചുമാറ്റിയത്. താന്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടതായും സംഭവത്തില്‍ ഖേദിക്കുന്നുവെന്നും അബൂദബി കോടതിയില്‍ യുവതി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (8 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (15 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (16 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (16 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (17 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (18 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends