ജന്മദിനാഘോഷ പാര്‍ട്ടിക്കിടെ നാലാം നിലയില്‍ നിന്നും വീണ് എയര്‍ഹോസ്റ്റസ് മരിച്ചു

സുഹൃത്തിന്റെ ജന്മദിനാഘോഷ പാര്‍ട്ടിക്കിടെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും വീണ് ഗുരുതര പരിക്കേറ്റ എയര്‍ഹോസ്റ്റസ് മരിച്ചു. കൊല്‍ക്കത്തയിലാണ് സംഭവം. സ്വകാര്യ എയര്‍ലൈന്‍ കമ്പനി ഇന്‍ഡിഗോയുടെ ജീവനക്കാരിയായ ഷില്ലോംഗ് സ്വദേശി ക്ലാര ഖോംഗ്ഷിറ്റാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് ക്ലാര കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും വീണത്. ഫ്‌ലാറ്റിലെ ജനാലയിലൂടെ അബദ്ധത്തില്‍ താഴെ വീണതാകാമെന്നാണ് കരുതുന്നത്. ബുധനാഴ്ച രാവിലെയാണ് ഫ്‌ലാറ്റിന് മുന്നില്‍ ഇവരുടെ ശരീരം കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
സംഭവ ദിവസം ക്ലാരയുടെ ഫ്‌ലാറ്റില്‍ ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷ പാര്‍ട്ടി നടന്നിരുന്നു. ഈ പാര്‍ട്ടിയില്‍ ക്ലാരയുടെ രണ്ട് സുഹൃത്തുക്കളും പങ്കെടുത്തിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍. സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും അന്വേഷിക്കും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























