ബാര്‍സിലോനയില്‍ ജനത്തിനിടയിലേക്ക് അജ്ഞാതാന്‍ വാന്‍ ഇടിച്ചു കയറ്റി; 13 മരണം; 20 പേര്‍ക്ക് ഗുരുതര പരിക്ക്; ഭീകരാക്രമണമെന്ന് സംശയം

ബാര്‍സിലോനയില്‍ വാന്‍ ജനക്കൂട്ടിത്തിനിടയിലേക്കു പാഞ്ഞുകയറി 13 പേര്‍ മരിച്ചു. 20 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബാര്‍സിലോനയിലെ ലാസ് റംബ്ലാസ് ജില്ലയിലാണു സംഭവം. പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇടയിലേക്ക് വാന്‍ ഇടിച്ചുകയറുകയായിരുന്നു. ഉണ്ടായത് വലിയ അപകടമാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ആയുധധാരികളായ രണ്ടുപേര്‍ അടുത്തുള്ള റസ്‌റ്റോറന്റിലേക്കു കയറി പോകുന്നതായി സ്‌പെയിനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
അപകടത്തെ തുടര്‍ന്ന് സ്ഥലത്തേക്ക് ആരും പോകരുതെന്നു പൊലീസ് പറഞ്ഞു. കൂടാതെ മെട്രോ സര്‍വീസുകളും സ്‌റ്റേഷനുകളും അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ജനത്തിനിടയിലേക്ക് വാന്‍ പാഞ്ഞുകയറിയതോടെ ഡ്രൈവര്‍ സ്ഥലത്തുനിന്നും ഓടിരക്ഷപെട്ടു.
https://www.facebook.com/Malayalivartha

























