ബാഴ്‌സലോണ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പോലീസ് റെയ്ഡില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടു

ബാഴ്‌സലോണ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പോലീസ് റെയ്ഡില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടു. കാറ്റലോണിയ പ്രവിശ്യയിലെ തീരനഗരമായ കാംബ്രില്‍സിലായിരുന്നു സംഭവം. പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇതോടെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പോലീസ് നടപടികളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
ഇതിനിടെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ മൊറോക്കന്‍ പൗരന്‍ താമസിച്ചിരുന്ന അല്‍കാനര്‍ പ്ലാറ്റ്ജയിലെ വീട് സ്‌ഫോടനത്തില്‍ തകര്‍ന്നു. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























