ഇനി നാലുവര്‍ഷത്തേക്ക് ലണ്ടന്‍ ഘടികാരഗോപുര മണിനാദം മുഴങ്ങില്ല

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഘടികാരഗോപുരങ്ങളിലൊന്നായ ലണ്ടനിലെ ബിഗ് ബെന്നിന്റെ മണിനാദം അടുത്തയാഴ്ച നിലയ്ക്കും. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഭീമന്‍ ക്ലോക്ക് ടവറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണു മണിനാദം നാലുവര്‍ഷത്തേക്കു നിര്‍ത്തുന്നത്.
വരുന്ന തിങ്കളാഴ്ച ഉച്ചയ്ക്കാണ് അവസാന നാദം മുഴങ്ങുക. 157 വര്‍ഷമായി മണിക്കൂര്‍ തോറും മണിമുഴക്കുന്ന ബിഗ് ബെന്‍, 2007ലാണ് അറ്റകുറ്റപ്പണിക്കിടെ കുറച്ചുകാലം നിര്‍ത്തിവച്ചത്. എന്നാല്‍, ക്ലോക്കിന്റെ മണിനാദം നാലുവര്‍ഷത്തേക്കു നിര്‍ത്തിവയ്ക്കാനുള്ള തീരുമാനത്തില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്കു പുറമേ ഒട്ടേറെ എംപിമാരും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

ടവറില്‍ അറ്റകുറ്റപ്പണികളും നവീകരണ ജോലികളും ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണു ഭീമന്‍ മണിനാദം നിര്‍ത്തുന്നത്. ഓരോ മണിക്കൂറിലും മണിനാദം മുഴക്കുന്ന ക്ലോക്കിന്റെ യന്ത്രഭാഗത്തിനു 13.7 ടണ്‍ ഭാരമുണ്ട്.
.
അറ്റകുറ്റപ്പണിക്കായി ഗോപുരത്തിനു ചുറ്റും എടുപ്പുകള്‍ ഉയര്‍ന്നതിനാല്‍ നാലു ഘടികാരങ്ങളില്‍ ഒന്നു മാത്രമേ ഇനി കാണാനാകൂ.
https://www.facebook.com/Malayalivartha
























