ഇറ്റാലിയന്‍ ദ്വീപില്‍ ഭൂകമ്പത്തില്‍ ഒരാള്‍ മരിച്ചു; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന ഇറ്റാലിയന്‍ ദ്വീപായ ഇസ്‌കിയയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഒരാള്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. പ്രദേശിക സമയം തിങ്കളാഴ്ച രാത്രി 8.30 ഓടെ റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമാണുണ്ടായത്.
കസമിസിയോള നഗരത്തില്‍ ദേവാലയം ഉള്‍പ്പെടെ ആറോളം കെട്ടിടങ്ങള്‍ ഭൂകന്പത്തില്‍ തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ നിരവധി പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
https://www.facebook.com/Malayalivartha
























