സെക്‌സ് ഫെസ്റ്റിനിടെ നടന്നതെന്ത്?

സെക്‌സ് ഫെസ്റ്റില്‍ പങ്കെടുത്ത മദ്ധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. അബോധാവസ്ഥയില്‍ കണ്ടെത്തിയ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇംഗ്ലണ്ടിലെ റോയല്‍ ടണ്‍ബ്രിഡ്ജില്‍ സംഘടിപ്പിച്ച പരിപാടി തിങ്കളാഴ്ച അവസാനിച്ച ശേഷം ചൊവ്വാഴ്ച രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് പുരുഷനെ മരിച്ച നിലയിലും സ്ത്രീയെ അബോധാവസ്ഥയിലും കണ്ടെത്തിയത്.
50നും 60നും ഇടയില്‍ പ്രായം തോന്നിക്കുന്നയാളാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മരണം സംബന്ധിച്ച് ഇപ്പോള്‍ ഒന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പിനിടെയാണ് സെക്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച സെക്‌സ് ഫെസ്റ്റില്‍ അഞ്ചൂറോളം പേര്‍ പങ്കെടുത്തതായാണ് സൂചന.
https://www.facebook.com/Malayalivartha
























