മാർപാപ്പയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ ഭീഷണി. ഇന്റർനെറ്റിൽ ഐഎസ് പോസ്റ്റ് ചെയ്ത വീഡിയോയിൽ മുഖംമൂടി ധരിച്ച ആയുധധാരികൾ മാർപാപ്പയുടെ ചിത്രങ്ങൾ കീറി വലിച്ചെറിയുകയും ഞങ്ങൾ റോമിലേക്കു വരുകയാണെന്ന ഭീഷണി മുഴക്കുകയും ചെയ്തു. പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമന്റെയും ചിത്രങ്ങൾ വലിച്ചുകീറി എറിയുന്നുണ്ട്.
അമേരിക്കൻ ചുവയുള്ള ഇംഗ്ലീഷാണ് ഭീകരർ സംസാരിക്കുന്നത്. ഫിലിപ്പീൻസിലെ മരാവിയിലുള്ള ഒരു പള്ളി ആക്രമിച്ചുനശിപ്പിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ട്. അതേസമയം, എതുതരം ഭീകരാക്രമണവും ചെറുക്കാൻ സന്നദ്ധമാണെന്ന് മാർപാപ്പയുടെ സുരക്ഷാ ചുമതലയുള്ള സ്വിസ് ഗാർഡിന്റെ മേധാവി ക്രിസ്റ്റോഫ് ഗ്രഫ് അറിയിച്ചു. വത്തിക്കാനിൽ സ്വിസ് ഗാർഡിനെ വിന്യസിച്ചിരിക്കുന്നതു കാണാൻവേണ്ടി മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 16ാം നൂറ്റാണ്ടിൽ രൂപംകൊണ്ട സ്വിസ് ഗാർഡ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള സൈനികവിഭാഗമാണ്. കത്തോലിക്കാവിശ്വാസികളായ സ്വിസ് യുവാക്കളെ മാത്രമാണ് സേനയിൽ എടുക്കുക.
https://www.facebook.com/Malayalivartha

























