അമേരിക്കയിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

അമേരിക്കന്‍ നഗരമായ ഹൂസ്റ്റണില്‍ വന്‍ നാശം വരുത്തിയ വെള്ളപ്പൊക്കത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലായ അനുപം റായിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിക്കാന്‍ ശ്രമിക്കുന്നതായും സുഷമ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം വീശിയ ഹാര്‍വി ചുഴലികാറ്റിനു ശേഷമാണ് ഹൂസ്റ്റണില്‍ സ്ഥിതികള്‍ വഷളായത്.
ചുഴലികാറ്റിനൊപ്പം വീശിയ കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ചുഴലികാറ്റില്‍ അഞ്ച് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം വെള്ളപ്പൊക്കത്തില്‍ രണ്ട് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha


























