തീരത്ത് കുടുങ്ങിയ ഭീമന്‍ തിമിംഗലത്തെ രക്ഷിച്ച് കടലിലേക്ക് അയച്ച് നാട്ടുകാര്‍; കൈയടിച്ച് സോഷ്യല്‍മീഡിയ

മണല്‍തിട്ടയില്‍ പൂണ്ടുപോയ ഒരു തിമിംഗലത്തെ രക്ഷിച്ചതിന്റെ സന്തോഷത്തിലാണ് ബ്രസീലിലെ ബ്യൂസിയസ് സിറ്റിയിലെ ഒരുകൂട്ടം ആളുകള്‍. മൂന്നൂറോളം പേരുടെ മണിക്കൂറുകള്‍ നീണ്ട ശ്രമഫലത്തിന് ഒടുവിലാണ് 32 അടി നീളമുള്ള തിമിംഗലത്തെ തിരികെ കടലിലേക്കയച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോയ്ക്കും ദൃശ്യങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.
റിയോഡി ജനീറോയുടെ വടക്കന്‍ മേഖലയിലെ ബ്യൂസിയസ് തീരദേശമേഖലയിലാണ് കഴിഞ്ഞ ദിവസം തിമിംഗലം കുടുങ്ങിയത്. മണല്‍തിട്ടയില്‍ പൂണ്ടുപോയ തിമിംഗലത്തെ രക്ഷപ്പെടുത്താനായിരുന്നു ജനങ്ങളുടെ പിന്നീടുള്ള ശ്രമം. കരയില്‍ ജീവന്‍ നിലനിത്തുന്നിനായി രക്ഷാപ്രവര്‍ത്തകര്‍ തിമിംഗലത്തിന്റെ ദേഹത്തിലേക്ക് വെള്ളമൊഴിച്ചുകൊണ്ടിരുന്നു. തിമിംഗലത്തിന് ചുറ്റിലും കൂടിയ മണലുകള്‍ മാറ്റിയശേഷം ബോട്ടില്‍ കെട്ടിയാണ് കടലിലേക്ക് കൊണ്ടുപോയത്. കഠിനപ്രയത്‌നത്തിനൊടുവില്‍ തിമിംഗലം തിരികെ കടല്‍ നീന്തി തുടിച്ചപ്പോള്‍ കടല്‍ത്തീരം ആവേശത്തിലാഴ്ന്നു.
https://www.facebook.com/Malayalivartha


























