ഹാര്‍വി കൊടുങ്കാറ്റിനിടെ ജനിച്ച കുട്ടിയുടെ പേരും ഹാര്‍വി

ടെക്സാസില്‍ ഹാര്‍വി കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ പേമാരിയും വെള്ളപ്പൊക്കവും തുടരുകയാണ്. ഇതിനിടയിലേക്കാണ് അവന്‍ ജനിച്ചു വീണത്. ചുഴലിക്കാറ്റിനിടയില്‍ തങ്ങള്‍ക്ക് ലഭിച്ച മാണിക്യത്തിന് എന്ത് പേരിടണമെന്ന് ആ മാതാപിതാക്കള്‍ക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല, ഹാര്‍വി എന്ന് അവര്‍ കാതിലോതി. വെറും ഹാര്‍വിയല്ല, ഹാര്‍വി റോഡ്രിഗസ്.

ടെക്സാസിലെ കോര്‍പ്പസ് ക്രിസ്റ്റി മെഡിക്കല്‍ സെന്ററില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹാര്‍വി ജനിച്ചത്. അമ്മയായ ഇര്‍മ റോഡ് ഡിഗ്രൂസ് ഹാര്‍വിയെ പ്രസവിക്കുമ്പോള്‍ ആശുപത്രിക്ക് പുറത്ത് അതിശക്തമായ കാറ്റ് ആഞ്ഞു വീശുകയായിരുന്നു. എന്ത് പേരിടണമെന്ന ആലോചനക്കൊടുവില്‍ നഴ്സാണ് ഹാര്‍വി എന്ന പേര് നിര്‍ദ്ദേശിച്ചത്. കൊടുങ്കാറ്റിനിടയില്‍ കുഞ്ഞിന് ജന്‍മം നല്‍കാനായതിന്റെ സന്തോഷത്തില്‍ ദൈവത്തിന് നന്ദി പറയുകയാണ് ഇര്‍മയും ഭര്‍ത്താവും.
https://www.facebook.com/Malayalivartha


























