അണുബോംബാക്രമണം അതിജീവിച്ച നാഗസാക്കി പോസ്റ്റുമാൻ അന്തരിച്ചു

അണുബോംബ് വീണ സമയത്ത് നാഗസാക്കിയിൽ തപാൽ ഉരുപ്പടികൾ വിതരണം ചെയ്യുകയായിരുന്ന സുമിതെരു തനിഗുച്ചി ഇന്നലെ 88-ാം വയസിൽ അന്തരിച്ചു. കാൻസർ രോഗബാധിതനായിരുന്നു. ബോംബ് പതിച്ചിടത്തുനിന്ന് രണ്ടുകിലോമീറ്റർ ദൂരെക്കൂടി സൈക്കിളിൽ പോവുകയായിരുന്ന തനിഗുച്ചിക്കു പുറത്തും കൈയിലും മാരകമായ പൊള്ളലേറ്റു.

വർഷങ്ങൾ കഴിഞ്ഞാണ് ഇതു സുഖപ്പെട്ടത്. മൂന്നരവർഷത്തെ ആശുപത്രിവാസത്തിനുശേഷം പുറത്തിറങ്ങിയ തനിഗുച്ചി ആണവവിരുദ്ധ പ്രചാരണത്തിന്റെ വക്താവായി.ജപ്പാനിലും വിദേശത്തും നിരവധി പ്രഭാഷണങ്ങൾ നടത്തി.


https://www.facebook.com/Malayalivartha

























