ബേനസീര്‍ ഭൂട്ടോ വധക്കേസ്; രണ്ട് പ്രതികള്‍ക്ക് 17 വര്‍ഷം വീതം കഠിനതടവ്

പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ രണ്ടുപേര്‍ക്ക് 17 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അഞ്ചുപേരെ കേസില്‍ വെറുതെവിട്ടു. റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. മുന്‍ ഡി.ഐജി സഊദ് അസീസ് മുന്‍ എസ്.പി ഖുര്‍റം ഷഹ്‌സാദ് എന്നിവരെയാണ് 17 വര്‍ഷം തടവിന് ശിക്ഷിച്ചത്.
കേസില്‍ പ്രതിയായ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശറഫ് ഒളിവിലാണെന്ന് കോടതി പ്രഖ്യാപിച്ചു. അതേസമയം, മുറഫിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടു. 2007 ഡിസംബര്‍ 27-നാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha

























