യു.എസിലെ റഷ്യന്‍ കോണ്‍സുലേറ്റുകള്‍ അടച്ചു പൂട്ടാന്‍ ട്രംപിന്റെ നിര്‍ദ്ദേശം

റഷ്യന്‍ കോണ്‍സുലേറ്റുകള്‍ അടച്ചു പൂട്ടാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം. അമേരിക്കന്‍ സെക്രട്ടറി റെക്‌സ് ടില്ലര്‍സണ്‍ റഷ്യന്‍ സെക്രട്ടറി സെര്‍ജി ലാവ്‌റോസിനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകള്‍ അടച്ചു പൂട്ടാനാണ് നിര്‍ദ്ദേശം.
റഷ്യയിലെ അമേരിക്കന്‍ സാന്നിധ്യം കുറയ്ക്കണമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുചിന്റെ തീരുമാനത്തിന് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നേരെയുണ്ടായ ഹാക്കിംഗ് ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.
അമേരിക്കയിലെ നയതന്ത്ര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ റഷ്യ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് റഷ്യയുടെ നയതന്ത്ര കാര്യാലയം പൂട്ടണമെന്ന നിര്‍ദ്ദേശവുമായി അമേരിക്ക രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha


























