വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ട്ടന്‍ മൂന്നാമതും ഗര്‍ഭിണി.

ബ്രിട്ടൻ കിരീടാവകാശിയായ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ട്ടന്‍ മൂന്നാമതും ഗര്‍ഭിണി. ദമ്പതികള്‍ താമസിക്കുന്ന കെന്‍സിങ്ടണ്‍ കൊട്ടാരത്തിലെ ഓഫീസ് വാര്‍ത്താ കുറിപ്പിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. സംഭവം അറിഞ്ഞതോടെ എലിസബത്ത് രാജ്ഞിയും മറ്റ് കുടുംബാംഗങ്ങളും ഏറെ സന്തോഷത്തിലാണെന്നും അറിയിപ്പിയില്‍ പറയുന്നു.വില്യമും കെയ്റ്റും തങ്ങളുടെ മൂന്നാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു.
ആരോഗ്യ കാരണങ്ങളാല്‍ കെയ്റ്റ് മിഡില്‍ട്ടന്‍ ഔദ്യോഗിക യാത്ര പരിപാടികള്‍ റദ്ദാക്കിയതായും വാര്‍ത്താകുറിപ്പില്‍ വിശദീകരിക്കുന്നു. നാലു വയസുകാരന്‍ ജോര്‍ജും രണ്ട് വയസുകാരി കാര്‍ലറ്റും രാജകുമാരന് രണ്ട് മക്കളാണുള്ളത്. മൂന്നാമത് ജനിക്കുന്ന കുട്ടി അഞ്ചാമത്തെ ബ്രിട്ടീഷ് കിരീടവകാശി ആയിരിക്കും. 35കാരനായ വില്യം എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് രാജകുമാരന്റെ മൂത്ത മകനാണ്. ചാള്‍സ്, വില്യം, വില്യമിന്റെ മകന്‍ ജോര്‍ജ്, മകള്‍ കാര്‍ലറ്റ് എന്നിവരാണ് അടുത്ത നാല് കിരീടാവകാശികള്‍.
https://www.facebook.com/Malayalivartha

























