വേനല്‍ കടുത്തതോടെ ഓസ്‌ട്രേലിയയില്‍ കാട്ടുതീ ഭീഷണി

വേനല്‍ കടുത്തതോടെ ഓസ്‌ട്രേലിയയിലെ വനമേഖല കാട്ടുതീ ഭീഷണിയില്‍. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സ്‌റ്റേറ്റ് ഫയര്‍ കമ്മീഷണര്‍മാരും കാലാവസ്ഥാ വിദഗ്ധരും പങ്കെടുത്ത യോഗം നിര്‍ദേശിച്ചു. വനാന്തര പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം അധികൃതര്‍ നിര്‍ദേശിച്ചു.
മഴ കയ്യൊഴിഞ്ഞതോടെ രാജ്യത്തിന്റെ കിഴക്ക്, തെക്ക് മേഖലകളെല്ലാം വരണ്ടു. വിക്ടോറിയയുടെ കിഴക്ക മേഖലകളില്‍ കാട്ടു തീയും പടര്‍ന്നിരുന്നു. കാട്ടുതീ ജനവാസ കേന്ദ്രങ്ങളിലേക്ക് പടരാതിരിക്കാന്‍ അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണ്.
https://www.facebook.com/Malayalivartha


























