ഡാക പിൻവലിക്കൽ അത്യന്തം ദുഖകരം: സുക്കർ ബർഗ്

കുട്ടികളായിരിക്കെ അനധികൃതമായി അമേരിക്കയിലെത്തുന്നവർക്ക് തൊഴിൽ-പഠനവിസ നൽകി സംരക്ഷിക്കാനുള്ള പദ്ധതിയായ ഡാക പിൻവലിക്കാനുള്ള അമേരിക്കൻ തീരുമാനത്തിൽ പ്രതിഷേധവുമായി ഫേസ്ബുക്ക് സ്ഥാപകനായ സുക്കർ ബർഗും രംഗത്ത്. ഇത് അത്യന്തം ദുഖകരമായ നടപടിയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. അമേരിക്ക സ്വപ്നം കണ്ടെത്തുന്ന യുവാക്കളോടുള്ള ക്രൂരതയാണിതെന്നും അദ്ദേഹം പറയുന്നു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ തീരുമാനം എട്ടു ലക്ഷത്തോളം കുടിയേറ്റക്കാരെ ബാധിക്കാൻ പോകുന്നതെന്നാണ് വിലയിരുത്തൽ. അമേരിക്കയിലുള്ളവർക്ക് ആറുമാസത്തേക്ക് പ്രശ്നങ്ങളുണ്ടാകില്ലെങ്കിലും രണ്ടു വർഷത്തിനുള്ളിൽ ഇവരെ പൂർണമായും ഒഴിവാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha


























