സിറിയന്‍ സൈനിക കേന്ദ്രത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണം

സിറിയന്‍ സൈനിക കേന്ദ്രത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചു. ഹമായിലെ മാസിയാഫിലെ സൈനിക കേന്ദ്രത്തിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.40-നായിരുന്നു ആക്രമണം.
ലബനന്റെ വ്യോമാതിര്‍ത്തിയില്‍നിന്നും മിസൈലുകള്‍ അയച്ചായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സനയാണ് വാര്‍ത്ത പുറത്തുവിട്ടത്. മേഖലയിലെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കുമെതിരായ ആക്രമണത്തിനു തക്കതായ മറുപടി നല്‍കുമെന്ന് സിറിയന്‍ സൈന്യം അറിയിച്ചു.
https://www.facebook.com/Malayalivartha

























