മെക്‌സിക്കോയില്‍ വന്‍ ഭൂകമ്പം: റിക്ടര്‍ സ്‌കെയിലില്‍ 8 തീവ്രത, സൂനാമി മുന്നറിയിപ്പ്

റിക്ടര്‍ സ്‌കെയിലില്‍ 8 തീവ്രത രേഖപ്പെടുത്തി മെക്‌സിക്കോയില്‍ വന്‍ഭൂകമ്പം. മെക്‌സിക്കോയുടെ തെക്കന്‍ തീരത്തുള്ള പിജിജിയാപന് 100 കിലോമീറ്റര്‍ തെക്കു പടഞ്ഞാറായി 35 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മെക്‌സിക്കോ, ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍, കോസ്റ്റ റിക്ക, നിക്കരാഗ്വ പാനമ, ഹോണ്ടുറാസ് എന്നിവിടങ്ങളില്‍ സൂനാമി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
നിലവില്‍ കിഴക്കന്‍ തീരത്തുനിന്നുള്ള കാറ്റിയ ചുഴലിക്കൊടുങ്കാറ്റിന്റെ ഭീതിയിലാണ് മെക്‌സിക്കോ. ഇതിനിടെയാണ് വന്‍ ഭൂകമ്പം മെക്‌സിക്കോയെ പിടിച്ചുലച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























