ഇറാക്ക് വ്യോമാക്രമണത്തില്‍ 15 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

ഇറാക്കില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 15 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഇറാക്കിലെ ദിയാല്‍ പ്രവിശ്യയില്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് പറഞ്ഞു.
ആക്രമണത്തില്‍ ഭീകരരുടെ വാഹനങ്ങളും ബോട്ടുകളും തകര്‍ത്തു. ഐഎസ് നിയന്ത്രണത്തിലുള്ള മേഖലകളിലാണ് സൈന്യം ആക്രമണം നടത്തിയതെന്നും പ്രദേശത്ത് പരിശോധന തുടരുകയാണെന്നും സൈന്യം അറിയിച്ചു.
https://www.facebook.com/Malayalivartha


























