മെക്സിക്കോ ഭൂചലനത്തിൽ മരണം 90 കടന്നു

മെക്സിക്കോയുടെ തെക്കൻ മേഖലയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരണം 90 ആയി. നൂറുകണിക്കിന് ആളുകൾക്കാണ് പരിക്കേറ്റത്. നിരവധി കെട്ടിടങ്ങളും തകർന്നിരുന്നു. ഓക്സാചാ സംസ്ഥാനത്തു 71 ഉം ചിയാപാസിൽ 15 ഉം ടബാസ്കോയിൽ നാലും പേർ മരിച്ചതായി അധികൃതർ അറിയിച്ചു. റിക്ടർ സ്കെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം വ്യാഴാഴ്ച അർധരാത്രിയാണുണ്ടായത്.
https://www.facebook.com/Malayalivartha


























