ടെക്‌സസിലുണ്ടായ വെടിവയ്പില്‍ എട്ട് പേര്‍ മരിച്ചു

അമേരിക്കയിലെ ടെക്‌സസില്‍ ഒരു വീട്ടിലുണ്ടായ വെടിവയ്പില്‍ അക്രമി ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ടെക്‌സസിന് സമീപം പ്ലാനോ നഗരത്തിലെ വീട്ടിലാണ് വെടിവയ്പ്പുണ്ടായത്. അമേരിക്കന്‍ ഫുട്‌ബോള്‍ ക്ലബായ ഡാളസ് കൗബോയിസിന്റെ മത്സരം കാണാന്‍ വീട്ടില്‍ ഒത്തുകൂടിയ സംഘത്തിന് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്.
വീടിന് പരിസരത്ത് എത്തിയ അക്രമി അവിടെയുണ്ടായിരുന്ന യുവതിയുമായി വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ യുവതി വീട്ടിലേക്ക് തിരിച്ചുകയറുന്നതിനിടെ അക്രമി കൈയില്‍ കരുതിയിരുന്ന തോക്കുപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ വീടിനുള്ളില്‍ കയറിയും വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കില്ലെന്നും അന്വേഷണം പുരോഗമിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























