ഐഎസ് ഭീകരാക്രമണത്തിൽ ഈജിപ്തിൽ 18 പോലീസുകാർ കൊല്ലപ്പെട്ടു

ഈജിപ്തിൽ സുരക്ഷാ സേനയ്ക്കു നേർക്ക് ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരർ നടത്തിയ ആക്രമണത്തിൽ 18 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 69 ന്യൂസ് ഓണ്ലൈനാണു വാർത്ത റിപ്പോർട്ട് ചെയ്തത്.
സിനായ് പ്രവിശ്യയിലൂടെ കടന്നുപോകുകയായിരുന്ന സുരക്ഷാ സേനയുടെ വാഹനവ്യൂഹം ഭീകരർ ബോംബ് ആക്രമണത്തിൽ തകർത്തശേഷം സേനാംഗങ്ങൾക്കു നേർക്ക് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഏഴു പോലീസ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായി അമാഖ് വാർത്താ ഏജൻസി സ്ഥിരീകരിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഒരു ബ്രിഗേഡിയർ ജനറലിന്റെ കാൽ നഷ്ടമായി. മൂന്നു വാഹനങ്ങൾ സ്ഫോടനത്തിൽ തകർന്നു. അടുത്തിടെ സിനായ് പ്രവിശ്യയിൽ നടക്കുന്ന ഏറ്റവും കടുത്ത ഭീകരാക്രമണമാണിത്.
https://www.facebook.com/Malayalivartha
























