ട്രംപിന്റെ യാത്രാനിരോധനത്തിന് സുപ്രീംകോടതിയുടെ അനുമതി

അമേരിക്ക പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആറു രാജ്യങ്ങള്‍ക്കേര്‍പ്പെടുത്തിയ യാത്രാവിലക്ക് തുടരാന്‍ അമേരിക്കന്‍ സുപ്രീംകോടതി ഉത്തരവിട്ടു. യാത്രാനിരോധനം തുടരാന്‍ താത്കാലിക അനുമതി നല്‍കണമെന്ന ട്രംപ് ഭരണകൂടത്തിന്‍ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യമന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ട്രംപ് വിലക്കേര്‍പ്പെടുത്തിയിരുന്നത്.
യാത്രാനിരോധനവുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ ഒക്ടോബര്‍ പത്തിനു വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.
https://www.facebook.com/Malayalivartha
























