ഓൺലൈനിൽ ഓർഡർ ചെയ്യുന്നവർ വായിച്ചറിയേണ്ടത്

ഇന്ന് ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർ ഏറെയാണ്. ഒരൊറ്റ ക്ലിക്കിൽ ആവശ്യമായ സാധനം വീട്ടിൽ എത്തുന്നു. ഐഫോൺ ഓർഡർ ചെയ്തതിനു പകരം ലഭിച്ചത് കല്ലായിരുന്നു, തുടങ്ങിയ ഓൺലൈൻ ഷോപ്പിംഗ് അബദ്ധങ്ങൾ നാം വായിച്ചിട്ടുള്ളതാണ്.
ഇപ്പോളിതാ ചൈനയിലെ പ്രണയദിനത്തിൽ ഒരു ഭാര്യ ഭർത്താവിന് നല്കിയ സർപ്രൈസ് വാർത്തയിൽ ഇടം പിടിച്ചിരിക്കുകയാണ്. ഭർത്താവിനായി ഭാര്യ ഓർഡർ ചെയ്തത് ഭർത്താവിന് ഏറ്റവും ഇഷ്ടപ്പെട്ട റെഡ്ബീൻ സൂപ്പ്. എന്നാൽ ലഭിച്ചതോ സൂപ്പിന് പകരം മൂത്രം.
സർപ്രൈസ് നൽകാൻ ഭാര്യ ഭർത്താവിനിഷ്ട്ടപെട്ട സൂപ്പ് ഓർഡർ ചെയ്യുകയും അത് ഭർത്താവിന്റെ ഓഫിസിൽ എത്തിക്കാൻ നിർദേശിക്കുകയും ചെയ്തു. പിന്നീട് ഭർത്താവിന്റെ ഒരു അഭിനന്ദന കോൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കാരണം പാത്രം തുറന്ന അദ്ദേഹത്തിന്റെ മൂക്കിലെത്തിയത് മൂത്രത്തിന്റെ രൂക്ഷഗന്ധമാണ്. ഉടൻ തന്നെ അദ്ദേഹം ഭാര്യയെ വിളിക്കുകയും സൂപ്പ് കമ്പനിയിൽ വിളിച്ച് ഇക്കാര്യം അറിയിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഭാര്യ സൂപ്പ് ഓർഡർ ചെയ്ത ഹോട്ടലിൽ വിളിച്ച് വിവരം പറഞ്ഞപ്പോൾ സൂപ്പ് പുതിയതാണെന്നായിരുന്നു കമ്പനിയുടെ വാദംതുടർന്ന് ഹോട്ടൽ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് സൂപ്പ് മൂത്രമായ കഥ പുറത്താകുന്നത്.
സംഭവം വിവാദമായതിനെ തുടർന്ന് സൂപ്പ് കമ്പനിയുടെ മേധാവി നേരിട്ട് ദമ്പതികളുടെ അടുത്തെത്തി മാപ്പ് പറഞ്ഞു. ഡെലിവറി ബോയിയെ ജോലിയിൽ നിന്ന് കമ്പനി പിരിച്ചുവിട്ടു.
https://www.facebook.com/Malayalivartha
























