ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍ നിയമിതനായി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ അമേരിക്കന്‍ വശംജനെ ഉന്നത സ്ഥാനത്ത് നിയമിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ അമേരിക്കക്കാരനായ രാജ് ഷായെയാണ് പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി നിയമിച്ചത്്. പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായും അദ്ദേഹം ചുമതല വഹിക്കും.
ട്രംപിന്റെ വിശ്വസ്തയായ ഹോപ് ഹിക്‌സിനെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായും നിയമിച്ചു. നേരത്തെ, പ്രസിഡന്റിന്റെ അസിസ്റ്റന്റായും ഇടക്കാല കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായും ഹിക്‌സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 32കാരനായ ഷായുടെ മാതാപിതാക്കള്‍ ഗുജറാത്ത് സ്വദേശികളാണ്
https://www.facebook.com/Malayalivartha
























