ലോകത്തിലെ ഏറ്റവും നീളം കൂടിയ നഖങ്ങളുള്ള വനിത എന്ന ബഹുമതി അമേരിക്കക്കാരിക്ക്

ലോകത്തിലെ ഏറ്റവും നീളം കൂടിയ നഖങ്ങളുള്ള വനിത എന്ന ബഹുമതി അയാന വില്യംസിന് സ്വന്തം. അയാന ഇരുകൈകളിലുമായി നീട്ടിവളര്‍ത്തിയ നഖങ്ങളുടെ ആകെ നീളം പതിനെട്ട് അടിയാണ്. ഇവരുടെ ഇടതുകയ്യിലെ ഒരു നഖത്തിന്റെ നീളം രണ്ടടി 2.7 ഇഞ്ചാണ്. ലോകത്തിലെ ഏറ്റവും നീളം കുറഞ്ഞ മനുഷ്യന്‍ എന്ന ഗിന്നസ് റെക്കോഡിനുടമയായ ചന്ദ്ര ബഹദൂര്‍ ദാങ്കിയുടെ ആകെ നീളം ഒരടി 9.5 ഇഞ്ചാണ്. നെയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന അയാനയ്ക്ക് തന്റെ നഖങ്ങള്‍ ഭംഗിയാക്കാന്‍ ഇരുപത് മണിക്കൂര്‍ സമയവും രണ്ട് കുപ്പി നെയില്‍പോളിഷുംവേണ്ടി വരും.
ഇരുപത്തിമൂന്ന് വര്‍ഷമായി അയാന തന്റെ നഖങ്ങള്‍ വളര്‍ത്താന്‍ തുടങ്ങിയിട്ട്. ഈ നഖങ്ങളും വച്ച് തന്റെ ദൈനംദിന ജോലികള്‍ എങ്ങനെ പൂര്‍ത്തിയാക്കുന്നുവെന്ന് കാണിക്കുന്ന ഒരു വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് ഫെയ്സ്ബുക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഒരാഴ്ച കൊണ്ട് നാല്പത് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.
https://www.facebook.com/Malayalivartha
























