ഗുർമീതിന് അമിത ലൈംഗികാസക്തി ശമിപ്പിക്കാനാവാതെ ജയിലിൽ പരക്കം പാഞ്ഞ് ഗുർമീത്

ദേര സച്ചാ തലവൻ ഗുർമീത് ജയിലിൽ അസ്വസ്ഥനെന്ന് റിപ്പോർട്ട്. അമിത ലൈംഗികാസക്തി ശമിപ്പിക്കാനാവാത്തതാണ് അസ്വസ്ഥതക്ക് കാരണം. ഡോക്ടർമാർ ജയിലിലെത്തിയ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. അമിത ലൈംഗികാസക്തി മൂലമുണ്ടാകുന്ന സറ്റിറൈസിസ് രോഗമുളളയാളാണ് ഗുർമീത്തെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. ഈ രോഗത്തിന്‍റെ പിൻവാങ്ങൽ ലക്ഷണങ്ങളാണ് ഗുർമീതിൽ കാണുന്നതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
ലൈംഗികതയ്ക്കായി എപ്പോഴും ദാഹിക്കുന്ന വ്യക്തിയാണ് ഗുർമീത്. ലൈംഗികത ശമിപ്പിക്കാൻ ജയിലിൽ അവസരമില്ല താനും. ഇദ്ദേഹത്തിന് ഉടൻ ചികിത്സ ലഭ്യമാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഗുർമീത് ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമല്ല. 1988 വരെ ഗുർമീത് മദ്യപിച്ചിരുന്നു. എനർജി ഡ്രിങ്കുകളുംഓസ്ത്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്ത സെക്സ് ടോണിക്കുകളും ഗുർമീത് ഉപയോഗിച്ചിരുന്നു.

https://www.facebook.com/Malayalivartha


























