ഇതാണ് സൗഹൃദം.. തനിക്ക് പുതുജീവൻ നൽകിയ ഉറ്റസുഹൃത്തിന് നന്ദി- സെലേന ഗോമസ്

കഴിഞ്ഞ വേനല്‍കാലത്ത് സംഗീത പരിപാടികളുടെ പ്രചാരണത്തില്‍ സജീവമാകാതിരുന്നത് എന്തുകൊണ്ടാണെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി അമേരിക്കന്‍ ഗായിക സെലേന ഗോമസ്. 2015ലാണ് സെലേനക്ക് ചര്‍മാര്‍ബുദം രോഗം കണ്ടെത്തിയത്. രോഗം മൂലം കടുത്ത വിഷാദത്തിലായിരുന്ന അവർ അസുഖം മൂലം ഇടയ്ക്ക് കരിയറില്‍ നിന്നും വിട്ടുനിന്നിരുന്നു.
താന്‍ കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായതായി ഇൻസ്റ്റാഗ്രാമിൽ ഗായിക വെളിപ്പെടുത്തി. ഇതിനൊടൊപ്പം ആശുപത്രിയില്‍ കഴിയുന്ന ചിത്രവും സെലേന പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉറ്റസുഹൃത്തും നടിയുമായ ഫ്രാന്‍സിക്ക റെയിസാണ് സെലേനക്ക് കിഡ്നി ദാനം ചെയ്ത് പുതുജീവിതം നല്‍കിയത്.
തന്നെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കും ഒപ്പം നിന്ന കുടുംബത്തിനും നന്ദി. എല്ലാത്തിനുപരിയായി തനിക്ക് ജീവിതത്തില്‍ വിലമതിക്കാനാവാത്ത സമ്മാനം നല്‍കിയ ഫ്രാന്‍സിക്ക റെയിസിനും സെലേന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
https://www.facebook.com/Malayalivartha


























