ലണ്ടന്‍ മെട്രോയില്‍ സ്‌ഫോടനം: നിരവധി പേര്‍ക്ക് പരിക്ക്

ലണ്ടന്‍ മെട്രോ സ്‌റ്റേഷനില്‍ വന്‍ സ്‌ഫോടനമുണ്ടായി. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. തുരങ്കപാതയിലെ മെട്രോ സ്‌റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെത്തുടര്‍ന്ന് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
പാര്‍സണ്‍ ഗ്രീന്‍ പാര്‍ക്ക് സ്‌റ്റേഷനിലാണ് സ്‌ഫോടനം നടന്നത്. പോലീസും ഫയര്‍ ഫോഴ്‌സും ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാനടപടികള്‍ സ്വീകരിച്ചു. ഒരു വെള്ള ബക്കറ്റിനകത്ത് ക്യാരി ബാഗിലായിരുന്നു ബോംബ് വെച്ചിരുന്നത്.
സംഭവസഥലത്തെ ഒരു ദൃക്‌സാക്ഷിയുടെ മൊഴിയനുസരിച്ച് സ്‌ഫോടനം നടന്ന സ്ഥലത്ത് ഉണ്ടായിരുന്ന ആള്‍ക്കാര്‍ക്കെല്ലാം വളരെ ഗുരുതരമായ രീതിയിലാണ് പൊള്ളല്‍ ഏറ്റിരിക്കുന്നത്. ചിലരുടെ മുടിയെല്ലാം ഇളകിപ്പോഴെന്നും ഇയാള്‍ വ്യകതമാക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























