റഷ്യയിൽ ബോംബ് ഭീഷണിയേത്തുടർന്ന് 21,000പേരെ ഒഴിപ്പിച്ചു

റഷ്യയിൽ വൻ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന ഭീഷണിയേത്തുടർന്ന് 21,000ലേറെ പേരെ ഒഴിപ്പിച്ചു.11 പ്രവിശ്യകളിൽ നിന്നാണ് ഇത്രയും പേരെ ഒഴിപ്പിച്ചത്. 57 തവണയാണ് ബോംബ് ഭീഷണിയുമായി റഷ്യയിലെ ബസ് സ്റ്റേഷനുകളിലേക്കും, റെയിൽവേ സ്റ്റേഷനുകളിലേക്കും മോസ്കോയിലെ റെഡ് സ്ക്വയറിലേക്കും ഫോൺ കോളുകളെത്തിയത്. എന്നാൽ ഇതിന്‍റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
കെട്ടിടങ്ങൾക്കും ഷോപ്പിംഗ് മാളുകളിലുമടക്കം ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ജനങ്ങളെ ഒഴിപ്പിക്കുന്നത് ഗതാഗത സംവിധാനങ്ങളെ ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഭീഷണിയേത്തുടർന്ന് പൊതുസ്ഥലങ്ങളിലെ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























