ലണ്ടൻ മെട്രോ സ്ഫോടനം ; ഒരാൾകൂടി അറസ്റ്റിൽ

പാർസൺസ് ഗ്രീൻ ഭൂഗർഭ മെട്രോ റെയിൽ സ്റ്റേഷനിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിലായി. ഇരുപത്തിയൊന്നുകാരനാണ് അറസ്റ്റിലായിരിക്കുന്നത്. പടിഞ്ഞാറൻ ലണ്ടനിലെ ഹൂൻസ്ലോയിൽനിന്നാണ് ഇയാൾ അറസ്റ്റിലായിരിക്കുന്നത്. ട്രെയിനിൽ ബോംബ് വച്ചതിനാണോ അതോ സഹായം നല്കിയതിനാണോ അറസ്റ്റ് ചെയ്തതെന്നതടക്കം ഒരു വിവരവും പോലീസ് പുറത്തുവിട്ടിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി നടന്ന റെയ്ഡിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ സംഭവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരൻ അറസ്റ്റിലായിരുന്നു.സ്ഫോടനത്തിൽ 30 പേർക്കാണ് പരിക്കേറ്റത്. ആരും ഗുരുതരാവസ്ഥയിലല്ല. നാലു പേർ മാത്രമാണ് ആശുപത്രിയിൽ തുടരുന്നത്. ട്രെയിനിൽ സ്ഥാപിച്ചിരുന്ന ബോംബ് ഭാഗികമായാണു പൊട്ടിയത്. പൂർണമായും പൊട്ടിയിരുന്നെങ്കിൽ ദുരന്തം വളരെ വലുതാകുമായിരുന്നു.
https://www.facebook.com/Malayalivartha


























